Sunday, December 30, 2007

ജീവിതം വൃത്തി ആവശ്യപ്പെടുമ്പോള്‍


വൃത്തി എന്നത് നൈസര്‍ഗികം എന്നതിനേക്കാള്‍ നാഗരികമാണ്. അടുത്തിടെ ഒരു മറാത്തി ദലിത് ആത്മകഥയില്‍ വായിച്ചത്: “ചെറുപ്പത്തില്‍ തണുപ്പുകാലരാത്രികളില്‍ ആട്ടിന്‍ കുട്ടികളോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. അവയുടെ ദേഹത്തിന്റെ ചൂടേറ്റ്.. ആട്ടിന്‍ മൂത്രത്തിന്റെ ചൂട് ആ അസ്ഥിതുളക്കുന്ന തണുപ്പുള്ള രാത്രികളില്‍ വലിയ ആശ്വാസം തന്നെയായിരുന്നു.”
“മാക് ബെത് ഇഫക്റ്റ്”: പാപങ്ങള്‍ വെള്ളത്തില്‍ കഴുകിക്കളയാന്‍ ലേഡി മാക്ബെത്തിനെ പഠിപ്പിച്ചത് ആരാണ്?

Friday, December 14, 2007

ഇതിഹാസത്തിന്റെ ഇരമ്പല്‍

കരിമ്പനയോലകളില്‍ കാറ്റുപിടിക്കുന്ന ശബ്ദം നമ്മുടെ കാതുകളില്‍ ഇരമ്പാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. ആ ഇരമ്പല്‍ മായ്ക്കുന്ന പുതിയൊരു ശബ്ദത്തിനായി ഇനിയും എത്രനാള്‍ കാതോര്‍ക്കണം?

Thursday, December 13, 2007

ധീരോദാത്തന്‍ അഥവാ വിനീതവിധേയന്‍

നായകന്‍, വിധേയന്‍ എന്നീ വേഷങ്ങള്‍ മാറി മാറി അണിയാനുള്ള നമ്മുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .

Wednesday, December 12, 2007

വലയില്‍ വീഴുന്നതെന്തു സുഖം...


വലകള്‍ക്ക് ഇഴയടുപ്പം (narrow bandwidth) കൂടുമ്പോള്‍ ചെറുമീനുകളെപ്പോലും അരിച്ചെടുക്കാം. അരിച്ചെടുക്കലില്‍ തരംതിരിവില്ലാത്തതിനാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത കോളുകളും കിട്ടും. എങ്കിലും കൂടുതല്‍ കൊയ്ത്ത് ലക്ഷ്യം വെച്ച് മേന്മയേറിയ വലകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കും.

Monday, November 19, 2007

അതായത് സുഗുണാ....


ഒന്നും ബാക്കിവെയ്ക്കരുത്, നമ്മുടെ കാല്പാടുകളൊഴികെ,
ഇനിയും ഒന്നും എടുക്കാനാവാത്തവിധം, ഓര്‍മ്മകളില്‍ നിന്നെല്ലാതെ....

Sunday, November 18, 2007

മലകയറുന്ന മഞ്ഞുമാസം


ഒരു തുള്ളി മഞ്ഞുവീഴുമ്പോഴേയ്ക്കും എല്ലാവരും ആത്മീയചിന്തകളിലെത്തുന്നതെന്തുകൊണ്ട്?
മഞ്ഞിന്റെ കുളിര് നമ്മില്‍ അരക്ഷിതാബോധം സൃഷ്ടിക്കുന്നുണ്ടോ?

Wednesday, November 14, 2007

ജഡത്വം-ചലനനിയമങ്ങളില്‍...

മര്‍ദ്ദവ്യത്യാസങ്ങളും താപചലനനിയമങ്ങളും നിങ്ങളുടെ ഗതി നിര്‍ണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്..
യാത്രയിലെ ചെറിയ ചുഴികളോ തിരിവുകളോ പോലും.
യാത്രയ്ക്കായ് നിര്‍മ്മിക്കപ്പെട്ടതുകൊണ്ട് മാത്രം ചലനാത്മകം എന്ന് കരുതരുത്.

Monday, November 12, 2007

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ പലതട്ടുകളായിരുന്നതും, നാല്പത്തിയൊന്നും മൂന്നും നദികളാല്‍ വിഭജിക്കപ്പെട്ടിരുന്നതുമായ എന്റെ നാടിനെ ഉച്ചനീചത്വങ്ങളില്‍ നിന്നും മോചിപ്പിച്ച് സമത്വസുന്ദരമാക്കാന്‍ മദ്ധ്യസ്ഥത വഹിച്ച എല്ലാ പുണ്യവാളന്മാര്‍ക്കും (വിശുദ്ധ. ജെ. സി.ബി, വി. ഹിറ്റാച്ചി, വി. ടിപ്പര്‍,....) നന്ദി.


ചാരായമട്ടം(Spirit Level):നേരത്തെ പ്രസിദ്ധീകരിച്ചതില്‍ ക്ഷമാപണം.

Monday, November 5, 2007

പാലങ്ങള്‍: ഒരു അളവുകോല്‍


പാലങ്ങള്‍ കൊണ്ട് പുഴയെ അളക്കാം. തിരശ്ചീനമായിത്തന്നെ.
പാലങ്ങള്‍ കൂടുന്തോറും യാത്ര ദുഷ്കരമാകുന്നു. യാത്രക്കാര്‍ക്കല്ല. പുഴയ്ക്ക്.

Friday, November 2, 2007

ഇരകള്‍: ഒരു ഇന്ത്യന്‍ അഹങ്കാരം


ചിലപ്പോള്‍ ജീവിതം ഇങ്ങനെയാണ്. ജന്മം കൊണ്ടുതന്നെ ഇരകളായ്....
ലോകത്താകമാനമുള്ള കോഴികളുടെ (ശാസ്ത്രീയനാമം:Gallus gallus) പൂര്‍വ്വീകര്‍ ഇന്ത്യന്‍ കാട്ടുകോഴികളാണ്.
കോഴിക്കാല്: കോഴികളുടെ ശരാശരി ആയുസ്സ് അഞ്ചു മുതല്‍ പതിനൊന്ന് വര്‍ഷം വരെയാണ്. (എണീറ്റ് നിന്ന് തൊഴേണ്ടി വരും)

Thursday, November 1, 2007

മക്കള്‍ മക്കള്‍ എന്‍ പക്കം


‘പാദമുദ്ര’യിലെ മാതുപണ്ടാരം എന്ന പപ്പടക്കാരന്റെ ഡയലോഗ് : ‘ഈ നാട്ടുകാരെല്ലാവരും മാതുവിന്റെ പപ്പടം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം’.
കേള്‍വിക്കാര്‍/കാഴ്ചക്കാര്‍ എല്ലാവരും എന്റെ പ്രത്യയശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കണമെന്നും ഞാന്‍ കാണിക്കുന്ന പാത മാത്രം പിന്തുടരണമെന്ന് അനുശാസിക്കുകയും അങ്ങനെ ആണെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ ആത്മീയഗുരുക്കള്‍ക്കും നേതാക്കള്‍ക്കും.

Tuesday, October 30, 2007

വിശ്വാസംനൊസ്റ്റാള്‍ജിയ, ഫ്യൂഡലിസം, സവര്‍ണഭീകരത- വിമര്‍ശനങ്ങള്‍ക്കു സ്വാഗതം

ആപ്പിള്‍


ആഗോളവത്ക്കരണം കേരളത്തില്‍ എത്തിയത് ആപ്പിളിലൂടെ ആയിരുന്നു. മലയാളികള്‍ ആപ്പിള്‍ കഴിച്ചു തുടങ്ങിയിട്ട് എത്ര നാളായി. അതില്‍ ആപ്പിള്‍ മരം കണ്ടിട്ടുള്ളവരെത്ര? ആപ്പിള്‍മരത്തിന്റെ ഇല പ്ലാവില പോലെയാണോ?
കുരുകളഞ്ഞത്: ദിവസേനയുള്ള ആപ്പിളുകള്‍ക്കും ചെറുക്കാനാവാതെ ഡോക്ടര്‍മാരും ആശുപത്രികളും നമ്മില്‍ ഇടപെടുന്നു.

പ്രണാമം


ഹൃദയം ആല്‍മരത്തില്‍ വെച്ചു മറന്നു എന്നു പറഞ്ഞ കുരങ്ങച്ചന് പ്രണാമം.

Tuesday, October 23, 2007

ചീനവല


പുതിയ ‘ചീനവല‘കളില്‍ നിന്നും വഴുതി മാറുക എളുപ്പമല്ല. ഉപഭോഗസംസ്കാരം പിഴുതെറിയുന്നത് അടിവേരോടെ തന്നെയല്ലെ?

ചന്ത


പുതിയ മാര്‍ക്കറ്റിംഗ് മന്ത്രം, സ്വയം വിപണനം ചെയ്യപ്പെടുക എന്നതാണ്. അതിനായി ശരീരവും മനസ്സും ഒരുക്കിക്കൊള്ളുക.

Monday, October 15, 2007

പുല്ല്


ഫ.... പുല്ലേ....

Thursday, October 11, 2007

വിളക്കുമരം


വിളക്കുമരങ്ങള്‍ സ്ഥാവരങ്ങളാണ്,
വഴികള്‍ ഗതികവും.
അവയുടെ സംഗമവേളയില്‍ വെളിച്ചം പ്രതീക്ഷിക്കാം.

Tuesday, October 9, 2007

സ്പര്‍ശം


നിന്റെ ലോഹശൈത്യം,
കാഠിന്യം,
എന്റെ കൈകള്‍
നിന്നെ പുണരാന്‍ നീളുന്നു..
ഞാനറിയാതെ.........

Monday, October 8, 2007

അല്പസമയത്തിനുള്ളില്‍...


സഹൃദയരായ കലാസ്നേഹികളേ, അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി......
കൊടുങ്ങല്ലൂരിനു സമീപം തുരുത്തിപ്പുറം എന്ന ഗ്രാമത്തില്‍ ചവിട്ടുനാടകത്തിനായി അരങ്ങൊരുങ്ങിയപ്പോള്‍..