Sunday, December 30, 2007

ജീവിതം വൃത്തി ആവശ്യപ്പെടുമ്പോള്‍


വൃത്തി എന്നത് നൈസര്‍ഗികം എന്നതിനേക്കാള്‍ നാഗരികമാണ്. അടുത്തിടെ ഒരു മറാത്തി ദലിത് ആത്മകഥയില്‍ വായിച്ചത്: “ചെറുപ്പത്തില്‍ തണുപ്പുകാലരാത്രികളില്‍ ആട്ടിന്‍ കുട്ടികളോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. അവയുടെ ദേഹത്തിന്റെ ചൂടേറ്റ്.. ആട്ടിന്‍ മൂത്രത്തിന്റെ ചൂട് ആ അസ്ഥിതുളക്കുന്ന തണുപ്പുള്ള രാത്രികളില്‍ വലിയ ആശ്വാസം തന്നെയായിരുന്നു.”
“മാക് ബെത് ഇഫക്റ്റ്”: പാപങ്ങള്‍ വെള്ളത്തില്‍ കഴുകിക്കളയാന്‍ ലേഡി മാക്ബെത്തിനെ പഠിപ്പിച്ചത് ആരാണ്?

Friday, December 14, 2007

ഇതിഹാസത്തിന്റെ ഇരമ്പല്‍

കരിമ്പനയോലകളില്‍ കാറ്റുപിടിക്കുന്ന ശബ്ദം നമ്മുടെ കാതുകളില്‍ ഇരമ്പാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. ആ ഇരമ്പല്‍ മായ്ക്കുന്ന പുതിയൊരു ശബ്ദത്തിനായി ഇനിയും എത്രനാള്‍ കാതോര്‍ക്കണം?

Thursday, December 13, 2007

ധീരോദാത്തന്‍ അഥവാ വിനീതവിധേയന്‍

നായകന്‍, വിധേയന്‍ എന്നീ വേഷങ്ങള്‍ മാറി മാറി അണിയാനുള്ള നമ്മുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .

Wednesday, December 12, 2007

വലയില്‍ വീഴുന്നതെന്തു സുഖം...


വലകള്‍ക്ക് ഇഴയടുപ്പം (narrow bandwidth) കൂടുമ്പോള്‍ ചെറുമീനുകളെപ്പോലും അരിച്ചെടുക്കാം. അരിച്ചെടുക്കലില്‍ തരംതിരിവില്ലാത്തതിനാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത കോളുകളും കിട്ടും. എങ്കിലും കൂടുതല്‍ കൊയ്ത്ത് ലക്ഷ്യം വെച്ച് മേന്മയേറിയ വലകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കും.