Wednesday, November 14, 2007

ജഡത്വം-ചലനനിയമങ്ങളില്‍...

മര്‍ദ്ദവ്യത്യാസങ്ങളും താപചലനനിയമങ്ങളും നിങ്ങളുടെ ഗതി നിര്‍ണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്..
യാത്രയിലെ ചെറിയ ചുഴികളോ തിരിവുകളോ പോലും.
യാത്രയ്ക്കായ് നിര്‍മ്മിക്കപ്പെട്ടതുകൊണ്ട് മാത്രം ചലനാത്മകം എന്ന് കരുതരുത്.

6 comments:

പിരാന്തന്‍ said...
This comment has been removed by the author.
പിരാന്തന്‍ said...

അപ്പളേയ്,
ആരൊക്കെയോ / എന്തൊക്കെയോ യാത്രയുടെ ഗതിയും വേഗവും പ്രവേഗവും നേരത്തെതന്നെ തീരുമാനിച്ചുകഴിഞ്ഞു എന്നാണോ പറയണത് ?
എന്നാപ്പിന്നെ ‘വിധി’ എന്നു നേരെചൊവ്വെ പറഞ്ഞാപ്പോരെ ?

ഹനീഷ് മാഷ് പിന്തിരിപ്പനാണോന്ന് ചെറിയൊരു സംശയം...

K.P.Sukumaran said...

ബൂലോഗത്ത് പിരാന്തനും എത്തിയാ .. നല്ല ചേലായി ..ഇനി ഇപ്പൊ ആരാ ബക്കി ... എല്ലാരും പോരട്ടെ .. പ്രേത പിശാചുക്കളും കൂടി വന്നോട്ടെ ..

താരാപഥം said...

ഇന്നാ ഞമ്മക്ക്‌ ഇനി ഒന്നും ആലോചിച്ച്‌ തല ചൂടാക്കണ്ട. സര്‍വ്വം ഭദ്രം. ചാത്തനും പ്രേതവും ഒരുമിച്ചാവും വരിക. അവര്‍ ഇരട്ടപെറ്റതാ.

പിരാന്തന്‍ said...

ഹനീഷ്ജി ക്ഷമിക്കണം.

ചാത്തനും പൈങ്ങോടനും അനാഗതശ്മശ്രുവും കുറുമാനും ചക്രംചവയും, എന്നു വേണ്ട,
കല്ലുകരടുകാഞ്ഞിരക്കുറ്റി മുതല്‍ മുള്ളുമുരടുമൂര്‍ഖന്‍പാമ്പുവരെ ഇവിടെ ഉള്ളപ്പോ
പിരാന്തനെന്താ പുളിക്കുമോ വൈശാഖന്‍ മാഷേ...???
അര്‍മാദിച്ചില്ലെങ്കിലും നമ്മളും ഇതുവഴിയൊക്കെ ഒന്നു നടന്നോട്ടെ സാര്‍...

haneesh said...

പിരാന്തന്‍മാരുടെ കാര്യം ഇങ്ങനെയാണ്, ഒറ്റയടിക്ക് സത്യം മുഴുവന്‍ വിളിച്ചുപറയും. വിധിയില്‍ വിശ്വസിക്കുന്നതല്ല, ചില സാഹചര്യങ്ങളില്‍ തോന്നിപ്പോകുന്നതാണ്.
എന്തായാലും ഒരു കാര്യം മനസ്സിലായി. പിരാന്തനെ കല്ലെറിയാന്‍ ബ്ലോഗിലും ആളുകളുണ്ട്.(പാപിയല്ലാത്തതുകൊണ്ടും കോങ്കണ്ണായതിനാല്‍ കല്ല് ഉന്നം വച്ചവനുതന്നെ കൊള്ളും എന്ന് ഉറപ്പില്ലാത്തതിനാല്‍ ഞാന്‍ മാറി നില്‍ക്കുന്നു.)
പിരാന്തന്‍, വൈശാഖന്‍, താരാപഥം കുറിപ്പുകള്‍ക്ക് നന്ദി.