‘പാദമുദ്ര’യിലെ മാതുപണ്ടാരം എന്ന പപ്പടക്കാരന്റെ ഡയലോഗ് : ‘ഈ നാട്ടുകാരെല്ലാവരും മാതുവിന്റെ പപ്പടം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം’.
കേള്‍വിക്കാര്‍/കാഴ്ചക്കാര്‍ എല്ലാവരും എന്റെ പ്രത്യയശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കണമെന്നും ഞാന്‍ കാണിക്കുന്ന പാത മാത്രം പിന്തുടരണമെന്ന് അനുശാസിക്കുകയും അങ്ങനെ ആണെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ ആത്മീയഗുരുക്കള്‍ക്കും നേതാക്കള്‍ക്കും.
4 comments:
ചാത്തനേറ്: ഇതെന്താ എസ്‌എഫ്‌ഐ പിള്ളേരുടെ ജില്ലാ സമ്മേളനോ? ആകെ ചുവപ്പ് മയം:)
ഓടോ: ആ ചവിട്ടു നാടകത്തിന്റെ സദസ്സാണോ?
ഹനീഷ്,
ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റാണിത്.
ജനതയെ പിന്നാലെ നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒരു പ്രത്യയശാസ്ത്രമല്ലേ ഉള്ളൂ.
എന്നാല്‍ മുന്നില്‍ നടക്കുമ്പോള്‍ തന്നെ അന്ധമായ അനുയാത്ര നിഷേധിച്ചവര്‍, അതാഗ്രഹിക്കാത്തവര്‍ പോലും പില്‍ക്കാലത്ത് വിഗ്രഹങ്ങളായി; ബുദ്ധന്‍, ജിദ്ദു തുടങ്ങിയവര്‍. ആരേയും പിന്തുടരരുതെന്ന് പറഞ്ഞുകൊണ്ട് അനുയായികളെ സ്രിഷ്ടിച്ച ദിവ്യന്മാരും ഉണ്ടല്ലൊ നമുക്ക് ചിരിക്കാന്‍.
കുട്ടിച്ചാത്തന്‍,
തീര്‍ച്ചയായും ചവിട്ടുനാടകത്തിന്റെ കാണികള്‍ തന്നെ.
സ്റ്റേജിലെ വെളിച്ചം കാണികളെ നിറമണിയിക്കുന്നതിലാണ് ചിത്രത്തിന്റെ ഊന്നല്‍.
പ്രശാന്തിന്റെ ‘വേറിട്ട‘ ഉദാഹരണങ്ങള്‍ക്ക് നന്ദി.
ഇതിപ്പോള്‍ ഇങ്ങനെയും പറയാം അല്ലെ? പക്ഷെ ഈ പറച്ചില്‍ എനിക്കിഷ്ടപെട്ടു.
Post a Comment