മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ പലതട്ടുകളായിരുന്നതും, നാല്പത്തിയൊന്നും മൂന്നും നദികളാല്‍ വിഭജിക്കപ്പെട്ടിരുന്നതുമായ എന്റെ നാടിനെ ഉച്ചനീചത്വങ്ങളില്‍ നിന്നും മോചിപ്പിച്ച് സമത്വസുന്ദരമാക്കാന്‍ മദ്ധ്യസ്ഥത വഹിച്ച എല്ലാ പുണ്യവാളന്മാര്‍ക്കും (വിശുദ്ധ. ജെ. സി.ബി, വി. ഹിറ്റാച്ചി, വി. ടിപ്പര്‍,....) നന്ദി.
ചാരായമട്ടം(Spirit Level):നേരത്തെ പ്രസിദ്ധീകരിച്ചതില്‍ ക്ഷമാപണം.
Subscribe to:
Post Comments (Atom)
4 comments:
ഹനീഷ്, നേരത്തെ പ്രസിദ്ധീകരിച്ചതിന് ക്ഷമാപണത്തിന്റെ ആവശ്യമില്ല.
കേരളത്തിലെ ഉദ്ബുദ്ധസമൂഹം ആദ്യമേകേറി നന്ദി രേഖപ്പെടുത്തുന്നതിനാല്‍, പുണ്ണ്യാളന്മാര്‍ പ്രസാദിപ്പിക്കപ്പെടുകയും പൂര്‍വ്വാധികം ശേഷിയും ശേമുഷിയുമായി നിരത്തല്‍ തുടരുകയും ചെയ്യും.
ആയതിന്നാല്‍ നമ്മള്‍, ലോകത്തിലെ ഒരേയൊരു ബുദ്ധിജീവി സമൂഹം കേരളത്തിലെ NGO-മാരായരായതുകൊണ്ട്, അണ്ണാച്ചിപ്പെണ്ണിന്റെ നാഭിയ്ക്ക് തൊഴിക്കുക, കുളത്തില്‍ വച്ച് തല്ലിക്കൊല്ലുക തുടങ്ങിയ സാമൂഹികശുചീകരണക്രിയകളുടെ ലൈവ് ടെലികാസ്റ്റ് കണ്ട് വീട്ടില്‍ കസേരയില്‍ കാല്‍കയറ്റിയിരുന്ന് കുടുംബസമേതം ആസ്വദിയ്ക്കും.
റിയാലിറ്റിഷോകളില്‍ ഉണ്ണികള്‍ പുറത്താവുമ്പോള്‍ കരയുന്ന അമ്മമാരുടെ കണ്ണീരിന്റെ വിലയൊന്നും ഈ നിരത്തപ്പെടുന്ന കുന്നിനും നികത്തപ്പെടുന്ന വയലിനും ഇല്ല.
ആ ചിത്രവും, വിശുദ്ധ ജെ.സി.ബി . വിശുദ്ധ.ടിപ്പര്‍ പ്രയോഗവും കലക്കി. അഭിനന്ദനങ്ങള്‍
ഒരൊ കുന്നും നികത്തുന്ന ഈ പുണ്യവാളന്മാരുടെ കണ്ണില്‍ മലയാളിമങ്കമാരുടെ ഇടനെഞ്ച് പെടാതിരുന്നെങ്കില്‍..
agreed
Post a Comment