Monday, November 19, 2007

അതായത് സുഗുണാ....


ഒന്നും ബാക്കിവെയ്ക്കരുത്, നമ്മുടെ കാല്പാടുകളൊഴികെ,
ഇനിയും ഒന്നും എടുക്കാനാവാത്തവിധം, ഓര്‍മ്മകളില്‍ നിന്നെല്ലാതെ....

Sunday, November 18, 2007

മലകയറുന്ന മഞ്ഞുമാസം


ഒരു തുള്ളി മഞ്ഞുവീഴുമ്പോഴേയ്ക്കും എല്ലാവരും ആത്മീയചിന്തകളിലെത്തുന്നതെന്തുകൊണ്ട്?
മഞ്ഞിന്റെ കുളിര് നമ്മില്‍ അരക്ഷിതാബോധം സൃഷ്ടിക്കുന്നുണ്ടോ?

Wednesday, November 14, 2007

ജഡത്വം-ചലനനിയമങ്ങളില്‍...

മര്‍ദ്ദവ്യത്യാസങ്ങളും താപചലനനിയമങ്ങളും നിങ്ങളുടെ ഗതി നിര്‍ണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്..
യാത്രയിലെ ചെറിയ ചുഴികളോ തിരിവുകളോ പോലും.
യാത്രയ്ക്കായ് നിര്‍മ്മിക്കപ്പെട്ടതുകൊണ്ട് മാത്രം ചലനാത്മകം എന്ന് കരുതരുത്.

Monday, November 12, 2007

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ പലതട്ടുകളായിരുന്നതും, നാല്പത്തിയൊന്നും മൂന്നും നദികളാല്‍ വിഭജിക്കപ്പെട്ടിരുന്നതുമായ എന്റെ നാടിനെ ഉച്ചനീചത്വങ്ങളില്‍ നിന്നും മോചിപ്പിച്ച് സമത്വസുന്ദരമാക്കാന്‍ മദ്ധ്യസ്ഥത വഹിച്ച എല്ലാ പുണ്യവാളന്മാര്‍ക്കും (വിശുദ്ധ. ജെ. സി.ബി, വി. ഹിറ്റാച്ചി, വി. ടിപ്പര്‍,....) നന്ദി.


ചാരായമട്ടം(Spirit Level):നേരത്തെ പ്രസിദ്ധീകരിച്ചതില്‍ ക്ഷമാപണം.

Monday, November 5, 2007

പാലങ്ങള്‍: ഒരു അളവുകോല്‍


പാലങ്ങള്‍ കൊണ്ട് പുഴയെ അളക്കാം. തിരശ്ചീനമായിത്തന്നെ.
പാലങ്ങള്‍ കൂടുന്തോറും യാത്ര ദുഷ്കരമാകുന്നു. യാത്രക്കാര്‍ക്കല്ല. പുഴയ്ക്ക്.

Friday, November 2, 2007

ഇരകള്‍: ഒരു ഇന്ത്യന്‍ അഹങ്കാരം


ചിലപ്പോള്‍ ജീവിതം ഇങ്ങനെയാണ്. ജന്മം കൊണ്ടുതന്നെ ഇരകളായ്....
ലോകത്താകമാനമുള്ള കോഴികളുടെ (ശാസ്ത്രീയനാമം:Gallus gallus) പൂര്‍വ്വീകര്‍ ഇന്ത്യന്‍ കാട്ടുകോഴികളാണ്.
കോഴിക്കാല്: കോഴികളുടെ ശരാശരി ആയുസ്സ് അഞ്ചു മുതല്‍ പതിനൊന്ന് വര്‍ഷം വരെയാണ്. (എണീറ്റ് നിന്ന് തൊഴേണ്ടി വരും)

Thursday, November 1, 2007

മക്കള്‍ മക്കള്‍ എന്‍ പക്കം


‘പാദമുദ്ര’യിലെ മാതുപണ്ടാരം എന്ന പപ്പടക്കാരന്റെ ഡയലോഗ് : ‘ഈ നാട്ടുകാരെല്ലാവരും മാതുവിന്റെ പപ്പടം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം’.
കേള്‍വിക്കാര്‍/കാഴ്ചക്കാര്‍ എല്ലാവരും എന്റെ പ്രത്യയശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കണമെന്നും ഞാന്‍ കാണിക്കുന്ന പാത മാത്രം പിന്തുടരണമെന്ന് അനുശാസിക്കുകയും അങ്ങനെ ആണെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ ആത്മീയഗുരുക്കള്‍ക്കും നേതാക്കള്‍ക്കും.