Tuesday, January 15, 2008

‘അര്‍ത്ഥ’പൂര്‍ണ്ണമായ വഴികള്‍



അവസാനം നീതിന്യായ വ്യവസ്ഥയ്ക്കും അതു പറയേണ്ടി വന്നു. സോഷ്യലിസം എന്ന വാക്കിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്ന്.

5 comments:

haneesh said...

പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെങ്കിലും ‘സോഷ്യലിസം’ എന്ന വാക്ക് ഭരണഘടനയില്‍ ഇരിക്കട്ടെ എന്നും കോടതി പറഞ്ഞിട്ടുണ്ട്.

haneesh said...

നമുക്കാവശ്യമായ ഭക്ഷണവും അടിസ്ഥാനസൌകര്യങ്ങളും നാം തന്നെ കണ്ടെത്തണമെന്നും നമ്മുടെ സുരക്ഷയും സന്തോഷവും നമ്മുടെ കൈകളില്‍ മാത്രമാണെന്നും തിരിച്ചറിഞ്ഞുള്ള യാത്രകള്‍..

Dinkan-ഡിങ്കന്‍ said...

‘സോഷ്യലിസം’ അങ്ങനെ ഒരു വാക്കുണ്ടോ?
അതോ ഒരു “സോ കോള്‍ഡ് ഇസ“മോ?

പിരാന്തന്‍ said...

ഡിങ്കന്‍ അങ്ങനെ നിഷേധിക്കരുതെ...
അങ്ങനെ ഒരു വാക്കില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും ? ഇതു നമ്മുടെ പൊതുവായ ഒരു കുഴപ്പമാണ്, ഗുണഫലങ്ങളെല്ലാം അനുഭവിച്ചതിനുശേഷം ചീത്ത പറയുക എന്നത്. ഇടയ്ക്കൊക്കെ ചിലര്‍ ഗീര്‍വാണം വിടാറില്ലെ പട്ടാളഭരണം ഇതിലും നല്ലതാണ്, നാടിനാവശ്യം ഹിറ്റ്ലറിനെപ്പോലെ ഒരാളാണ് എന്നൊക്കെ, ഡിങ്കന്റെ കമന്റ് അതുപോലായിപ്പോയി.

Dinkan-ഡിങ്കന്‍ said...

ഡിയര്‍ മിസ്റ്റര്‍ പിരാന്തന്‍,

ഞാന്‍ അനുഭവിക്കാത്ത ഒരു പദത്തിന്റെ ആധികാരികതയില്‍ സംശയം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ തീര്‍ത്തും നിഷേധിക്കാതിരിക്കാനാണ് ഭരണഘടന പോലും അത് “ഇല്ലിയാരാവതു” പോലെ അര്‍ത്ഥമില്ലാത്ത പദമാണെന്ന് പറഞ്ഞിട്ടും ഒരു “സോ കോള്‍ഡ് ഇസത്തിന്റെ” സംശയത്തിന്റെ ആനുകൂല്യം നല്‍കിയത്. ആയതിനാല്‍ എന്നെ ഞാന്‍ വെറുതേ വിട്ടിരിക്കുന്നു.