വൃത്തി എന്നത് നൈസര്‍ഗികം എന്നതിനേക്കാള്‍ നാഗരികമാണ്. അടുത്തിടെ ഒരു മറാത്തി ദലിത് ആത്മകഥയില്‍ വായിച്ചത്: “ചെറുപ്പത്തില്‍ തണുപ്പുകാലരാത്രികളില്‍ ആട്ടിന്‍ കുട്ടികളോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. അവയുടെ ദേഹത്തിന്റെ ചൂടേറ്റ്.. ആട്ടിന്‍ മൂത്രത്തിന്റെ ചൂട് ആ അസ്ഥിതുളക്കുന്ന തണുപ്പുള്ള രാത്രികളില്‍ വലിയ ആശ്വാസം തന്നെയായിരുന്നു.”
“മാക് ബെത് ഇഫക്റ്റ്”: പാപങ്ങള്‍ വെള്ളത്തില്‍ കഴുകിക്കളയാന്‍ ലേഡി മാക്ബെത്തിനെ പഠിപ്പിച്ചത് ആരാണ്?